ശബരിമലയിൽ സർക്കാർ നടപ്പാക്കുന്നത് സുപ്രീംകോടതി നിർദേശം, പൊലീസിന്റെ പ്രവര്‍ത്തനം തൃപ്‌തികരം; മുഖ്യമന്ത്രി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (20:08 IST)
ശബരിമലയിൽ സർക്കാർ നടപ്പാക്കുന്നത് സുപ്രീംകോടതി നിർദേശം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലപാട് കോടതി സ്വീകരിച്ചാലും അത് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനം തൃപ്‌തികരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മയക്കുമരുന്ന് - സൈബർ കേസുകൾ പൊലീസ് വേഗത്തിലും ശ്രദ്ധയോടെയും കൈകാര്യം ചെയ്യണം. ഗുണ്ടാനിയമപ്രകാരമുള്ള റിപ്പോർട്ടുകളിൽ കളക്ടർമാർ കാലതാമസം വരുത്തുന്നുവെന്ന ഐപിഎസുകാരുടെ പരാതിയിൽ തീരുമാനം വേഗമുണ്ടാകണമെന്നും പിണറായി വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥരുടെയും ഐപിഎസുകാരുടെയും യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ വിഷയങ്ങളില്‍ നയം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article