നട തുറന്ന ഉടനേ ചാടിക്കയറുന്നത് എന്തിന്? വിശ്വാസിയാണെങ്കിൽ യുവതികൾക്ക് കുറച്ച് കഴിഞ്ഞ് പോയാൽ പോരേയെന്ന് പി കെ ശ്രീമതി

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:04 IST)
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഒരുങ്ങുന്ന സർക്കാരിന് കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു രണ്ട് ദിവസമായി കാണുന്നത്. എന്നാൽ, വിഷയത്തിൽ വ്യക്തിപരമായ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് എം പി പികെ ശ്രീമതി.
 
സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിലനില്‍ക്കവെ യുവതികള്‍ക്കു കുറച്ചു കഴിഞ്ഞു പോയാല്‍പ്പോരെ എന്ന് പി.കെ ശ്രീമതി പറഞ്ഞു. ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്പം കാത്തിരുന്നിട്ടു പോയാല്‍ പോരെയെന്ന് ശ്രീമതി ചോദ്യമുയര്‍ത്തി. നട തുറന്ന ഉടനെ ഇന്നു തന്നെ ചിലര്‍ ചാടിക്കേറി പോകുന്നത് സര്‍ക്കാരിന് പാര വെക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article