Fact Check: ശബരിമലയില്‍ പൊലീസിന്റെ അടിയേറ്റ് ഭക്തന്റെ തലപൊട്ടി ! വാസ്തവം ഇതാണ്, പ്രചരിക്കുന്നത് നുണ

Webdunia
ശനി, 16 ഡിസം‌ബര്‍ 2023 (08:58 IST)
Fact Check: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതിലൊന്നാണ് ശബരിമലയില്‍ പൊലീസിന്റെ അടിയേറ്റ് അയ്യപ്പഭക്തന്റെ തലപൊട്ടി എന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവശനിലയില്‍ ചോരയൊലിക്കുന്ന കറുത്ത വസ്ത്രങ്ങള്‍ ധരിച്ച ഒരു വ്യക്തിയെ വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് കേരളത്തില്‍ അല്ല ! 
 
ശബരിമല ക്ഷേത്രദര്‍ശനത്തിനു ശേഷം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീ രംഗനാഥ സ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ആന്ധ്രയില്‍ നിന്നുള്ള സംഘവും ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തിലെ ഗാര്‍ഡുമായി ഉണ്ടായ കയ്യാങ്കളിയിലാണ് അയ്യപ്പ ഭക്തന് പരുക്കേറ്റത്. കേരള പൊലീസുമായി ഈ സംഭവത്തിനു യാതൊരു ബന്ധവുമില്ല. 
 
മൂന്ന് ഭക്തര്‍ക്കും രണ്ട് ഗാര്‍ഡുകള്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിനു അസൗകര്യമുണ്ടാക്കുന്ന തരത്തില്‍ ആന്ധ്രയില്‍ നിന്നെത്തിയ സംഘം പെരുമാറിയതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനെയാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍  'അയ്യപ്പഭക്തരോട് പിണറായി പൊലീസിന്റെ ക്രൂരത' എന്ന് തരത്തില്‍ പ്രചരിപ്പിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kerala Police (@kerala_police)

വ്യാജ പ്രചരണത്തിനെതിരെ കേരള പൊലീസും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്, കന്നഡ ഭാഷകളില്‍ അടക്കം ഈ വ്യാജ പ്രചരണത്തിനെതിരെ കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഇത് കേരളത്തില്‍ നടന്ന സംഭവമല്ലെന്നും അത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article