അക്രമങ്ങൾ അതിരുകടന്നു: ശബരിമലയിൽ വ്യാഴാഴ്ച നിരോധനാജ്ഞ

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (17:52 IST)
ശബരിമലയിൽ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയ പശ്ചാത്തലത്തിൽ ശബരിമലയിൽ നാലിടത്ത് വ്യാഴാഴ്ച ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല, നിലക്കൽ, ഇലവുങ്കൽ, പമ്പ എന്നിവിടങ്ങൾ ഉൾപ്പട്ടെ 30 കിലോമീറ്റർ പരിധിയിലാണ് നിരോധനാജ്ഞ. ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
 
ശബരിമലയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധങ്ങൾ തുടക്കം മുതൽ തന്നെ അക്രമാസക്തമായിരുന്നു. ശബരിമലയിലെത്തിയ വനിതകളെ  പ്രതിഷേധക്കാർ തടഞ്ഞു. വനിതാ മാധ്യമപ്രവർത്തകരെ അക്രമിക്കുയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുന്ന തലത്തിലേക്ക് അക്രമങ്ങൾ നീങ്ങിയിരുന്നു.
 
നിലക്കലിൽ അക്രമങ്ങൾ അതിരുകടന്നതോടെ പൊലിസ് ലാത്തി വീശി. പ്രതിഷേധങ്ങളിൽ അഞ്ചോളം പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്  സ്ഥലത്ത് ഇപ്പൊഴും പ്രതിഷേധക്കാർ കൂടിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നാളെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article