മുത്തലാഖിനെതിരായ വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത്; സംസ്ഥാന ബി ജെ പിയെ പ്രതിരോധത്തിലാക്കി സുബ്രഹ്മണ്യൻ സ്വാമി

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (15:44 IST)
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരേ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ ശക്തമായി വിമർശിച്ച് മുതിർന്ന ബി ജെ പി നേതാബ് സുബ്രഹ്മണ്യൻ സ്വാമി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
 
സബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന ആചാരത്തിന്റെ ഭാഗമായിരുന്നു എന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. അത്തരത്തിൽ തന്നെയായിരുന്നു മുത്തലാഖും. മുത്താലാഖ് നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചവരാണ് ഇപ്പോൾ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി സമരം ചെയ്യുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. 
 
ഹിന്ദുക്കളിലെ തന്നെ പുരോഗമന ചിന്താഗതിക്കാരും പിന്തിരിപ്പൻ ചിന്താഗതിക്കാരും തമ്മിലുള്ള പോരട്ടമാണ് ഉപ്പോൾ ശബരിമലയിൽ നടക്കുന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണ്. അത് അംഗീകരിക്കാൻ തയ്യാറാവണം. സുപ്രീം കോടതിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍