രാജിവച്ച നടിമാർ മാപ്പുപറഞ്ഞാലേ തിരിച്ചെടുക്കൂ എന്നത് സിദ്ദിക്കിന്റെ മാ‍ത്രം അഭിപ്രായം, 3 ദിവസത്തിനകം അമ്മ എക്‌സിക്യൂട്ടീവ് വിളിക്കുമെന്ന് ജഗദീഷ്

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (15:04 IST)
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടിവ് കമ്മറ്റി മൂന്ന് ദിവസത്തിനുള്ളിൽ വിളിക്കുമെന്ന് അമ്മ ട്രഷററും വക്താവുമായ ജഗദീഷ്.  പ്രസിഡന്റിന്റെ അനുവാദത്തോടെ താനിറക്കിയ വാർത്താ കുറിപ്പും അംഗങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും യോഗത്തിൽ ചർച്ചയാവുമെന്നും ജഗദീഷ് വ്യക്തമാക്കി.
 
അമ്മയിൽ നിന്നും രാജിവച്ച നടിമാർ മാപ്പുപറഞ്ഞാൽ മാത്രമേ തിരിച്ചെടുക്കു എന്നത് സിദ്ദിക്കിന്റെ മാത്രം അഭിപ്രായമാണ്. അമ്മക്ക് ഇത്തരത്തിൽ ഒരു നിലപാടില്ല. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 
 
വനിതാ പ്രശ്നപരിഹാര സെൽ സിനിമയിൽ ഉൾപ്പടെ എല്ലാ മേഖലകളിൽ ആവശ്യമായ ഒരു കാലഘട്ടമാണിത്. അതിനെ എതിർക്കാൻ ആർക്കും അവകാശമില്ല. വനിതാ പ്രശ്നപരിഹാര സെൽ രൂപീകരിക്കുക എന്നത് നിയമവിധേയമായ കാര്യമാണെന്നും ജഗദീഷ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍