ഞാൻ പരമാവധി സഹിക്കും, എല്ലാവരുടെയും ചരിത്രം എനിക്കറിയാം, അവസാനം ഫഹദിനെപ്പോലെ പൊട്ടിത്തെറിക്കും: ജഗദീഷ്
താൻ പരമാവധി സഹിക്കുമെന്നും എന്നാൽ പരിധി വിട്ടാൽ അവസാനം പൊട്ടിത്തെറിക്കുമെന്നും നടൻ ജഗദീഷ്. എല്ലാവരുടെയും ചരിത്രം തനിക്കറിയാമെന്നും കൂടുതലൊന്നും വിട്ടുപറയാൻ തന്നെ പ്രേരിപ്പിക്കരുതെന്നും ജഗദീഷ് തുറന്നടിച്ചു. താരസംഘടനയായ അമ്മയിൽ സിദ്ദിക്കുമായി നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് മറുപടിയെന്നോണമാണ് ജഗദീഷിന്റെ പ്രതികരണം.