ഈസ്‌റ്റര്‍ ആഘോഷങ്ങള്‍ ചൊടിപ്പിച്ചു; കാസര്‍ഗോഡ് ക്രിസ്ത്യന്‍ ദേവാലയത്തിനു നേര്‍ക്ക് ആര്‍എസ്എസ് ആക്രമണം

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (11:04 IST)
ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ ആക്രമണം അഴിച്ചുവിട്ട് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍. കാസര്‍ഗോഡ് ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയാണ് അക്രമണമുണ്ടായത്.

കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിക്കു നേരെയാണ് ശനിയാഴ്ച രാത്രിയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയത്.

ഈസ്റ്റര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മേലടുക്കം ക്രിസ്ത്യന്‍ കോളനിയില്‍ എല്ലാം കുടുംബാംഗങ്ങളും എത്തിയിരുന്നു. ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തിയ സംഘപരിവാര്‍ കോളനിയില്‍ അതിക്രമം നടത്തുകയും ലൂര്‍ദ്മാതാ പള്ളിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സംഭവത്തിൽ പ്രതികരിച്ച നാട്ടുകാരുടെ വീടുകൾക്ക് നേരെയും കല്ലെറുണ്ടായി.  

അക്രമണം തടയാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ജെയിംസ്, നന്ദു, തങ്കം, ശശി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. പ്രദേശത്ത് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷമാണ് സൃഷ്‌ടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article