സംസ്ഥാനത്തെ ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ന് 70.08 രൂപയാണ് തിരുവനന്തപുരത്ത് ഡീസലിന്റെ വില. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം ഏഴ് രൂപ മാത്രമായി.
ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70-ലേക്കെത്തിയത്. ജനുവരിയിൽ കേരളത്തിലെ ഡീസൽ വില 65 രൂപ കടന്നിരുന്നു.
മാര്‍ച്ചില്‍ ദിനംപ്രതി 20 പൈസ, 25 പൈസ വച്ച് ഇന്ധനവില വര്‍ദ്ധിച്ചെന്ന് പമ്പുടമകള്‍ പറയുന്നു. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.8 രൂപയുമാണ്.