കൊല്ലത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

ഞായര്‍, 26 മെയ് 2024 (14:12 IST)
കൊല്ലം:  ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിതറ പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്.
 
പേഴും മുട്ടിലുള്ള ഇവരുടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ റബ്ബര്‍ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് സൂചന.
 
 വിവരമറിഞ്ഞ് ചിതറ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍