ആര്‍എസ്‌പി യുഡിഎഫിനോട് നെറികേടു കാണിക്കില്ലന്ന് സംസ്ഥാന സെക്രട്ടറി എഎ അസീസ് രംഗത്ത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ മുങ്ങി നില്‍ക്കുകയാണെന്ന് ആര്‍എസ്‌പി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്റെ ആരോപണം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ചന്ദ്രചൂഡന്‍ നടത്തിയത്. വിഷയത്തില്‍ ചന്ദ്രചൂഡനെ തള്ളി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും രംഗത്തു വന്നിരുന്നു.