സ്‌കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 29 മെയ് 2022 (18:27 IST)
ഏറ്റുമാനൂർ: സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിനി റോഡപകടത്തിൽ മരിച്ചു. മണിമല മുക്കാൽ ആലേംകവല കൊച്ചുകാലായിൽ സനില മനോഹരൻ എന്ന പത്തൊമ്പതുകാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തിന് തവളക്കുഴി ജംഗ്‌ഷനിലായിരുന്നു അപകടം. കോട്ടയത്തേക്ക് വരികയായിരുന്ന ആവേ മരിയ എന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് സ്‌കൂട്ടറിൽ ഇടിച്ചത്. കോട്ടയത്തേക്ക് പോവുകയായിരുന്നു സനിലയും  സനിലയുടെ പിതൃസഹോദര പുത്രൻ രാജരത്നവും (22). രാജരത്നമായിരുന്നു സ്‌കൂട്ടർ ഓടിച്ചത്.  

ഇടിയുടെ ആഘാതത്തിൽ സനില റോഡിലേക്ക് വീഴുകയും ബസിനടിയിൽ പെട്ട് തൽക്ഷണം മരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന രാജരത്നത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article