പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിലായിരുന്നയാൾ മരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 29 മെയ് 2022 (18:24 IST)
ആര്യനാട്: കൂടെ താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്നും അവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തി ദേഹത്ത് പെട്രോളൊഴിച്ചു സ്വയം തീകൊളുത്തിയ 42 കാരൻ മരിച്ചു. പാലോട് നന്ദിയോട് പൗവത്തൂർ പോങ്ങുംമൂട് പുത്തൻവീട്ടിൽ എം.ഷൈജു ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഷൈജു ഭാര്യയെ കാണാനില്ലെന്നും അവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇത് സംബന്ധിച്ച് പരാതി നൽകാൻ എസ്.ഐ എൽ.ഷീന ആവശ്യപ്പെട്ടു. ഉടൻ ഷൈജു പുറത്തേക്കു പോയി സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് തിരികെ സ്റ്റേഷനിൽ എത്തുകയും സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു.

ഉടൻ തന്നെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരിച്ചു. സമാനമായ രീതിയിൽ ഇയാൾ കൊല്ലം പുത്തൂർ പോലീസ് സ്റ്റേഷനിലും രണ്ടു ദിവസം മുമ്പ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article