കഞ്ചാവുമായി ഡോക്ടറും കൂട്ടാളിയും പിടിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 29 മെയ് 2022 (18:21 IST)
കൊട്ടാരക്കര : കഞ്ചാവുമായി ഡോക്ടറെയും കൂട്ടാളിയേയും പോലീസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇവരെ ചന്തമുക്ക് ഭാഗത്തു പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്.

കണ്ണൂർ സ്വദേശിയായ ഹോമിയോ ഡോക്ടർ സുബാഷ് ദാമോദരൻ (30), തിരുവനന്തപുരം സ്വദേശി മിഥുൻ 30) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article