കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചു: തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

ചൊവ്വ, 24 മെയ് 2022 (17:08 IST)
കമിതാക്കളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തും  സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദിശ്യങ്ങൾ ഇവർ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
 
തങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ട കമിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. പാർക്കിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തിയതിന് മൂന്ന് പേരെ തലശ്ശേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ് ചെയ്തിരുന്നു. പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ചിത്രീകരിക്കാൻ രാവിലെ മുതൽ ചിലർ പാർക്കിലെത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.വീഡിയോ അപ്‍ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ് ചെയ്ത യുവാക്കളെ ജാമ്യത്തിൽ വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍