അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിൽ 18കാരൻ നടത്തിയ വെടിവെപ്പിൽ മരണം 21 ആയി. 18 വിദ്യാർഥികളും 3 മുതിർന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്.