അമേരിക്കയും ആഫ്രിക്കയും ഒഴിച്ച് കൊവിഡ് ലോകത്ത് എല്ലായിടത്തും കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 മെയ് 2022 (13:04 IST)
അമേരിക്കയും ആഫ്രിക്കയും ഒഴിച്ച് കൊവിഡ് ലോകത്ത് എല്ലായിടത്തും കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടന. കൊവിഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ അവലോകനത്തിലാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും പുതിയതായി 3.5 മില്യണ്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 25,000ത്തോളം പേര്‍ മരണപ്പെട്ടതായും പറയുന്നു. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെട്രോസ് അദാനം പറഞ്ഞു. കഴിഞ്ഞാഴ്ച ചൈനയിലാണ് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായത്. 145ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍