നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍ താരം ഇന്ത്യന്‍ സിനിമയില്‍ കുറവായിരിക്കും. പുഴുവിലൂടെ ഒരു നവാഗത സംവിധായികയെ കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി.റതീന ഷര്‍ഷാദിന് മുമ്പ് കഴിഞ്ഞവര്‍ഷം (2021ല്‍) ദി പ്രീസ്റ്റിലൂടെ ജോഫിന്‍ ടി ചാക്കോ സ്വതന്ത്രസംവിധായകനായി. അതിനും കാരണക്കാരന്‍ മമ്മൂട്ടി തന്നെ.