'അവള്‍ ആഗ്രഹിച്ചപോലെയൊരു മമ്മൂക്ക പടം'; പുഴുവിനെക്കുറിച്ച് സംവിധായിക ഇന്ദു വി.എസ്

കെ ആര്‍ അനൂപ്

വെള്ളി, 13 മെയ് 2022 (10:21 IST)
ഇന്ദു വി എസ്.19 1(എ) എന്ന ചിത്രത്തിലൂടെ ഇന്ദു സംവിധായികയായി മാറി. വിജയ് സേതുപതിയും നിത്യ മേനോനും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ സുഹൃത്തുകൂടിയായ റത്തീനയുടെ ആദ്യത്തെ പടം പ്രദര്‍ശനത്തിനെത്തിയ സന്തോഷത്തിലാണ് ഇന്ദു.
 
ഇന്ദുവിന്റെ വാക്കുകള്‍
 
റത്തീനയുടെ ആദ്യത്തെ പടം. അവള്‍ ആഗ്രഹിച്ചപോലെയൊരു മമ്മൂക്ക പടം. കൂടെ ഏറെ പ്രിയപ്പെട്ട, പാര്‍വ്വതിയുണ്ട്...കുറച്ചധികം സുഹൃത്തുക്കള്‍ അണിയറയിലുണ്ട് ..
 
പുഴുവിന്റെ കഥാപരിസരത്തെപ്പറ്റി, ഇതുവരെ കണ്ട പ്രൊമോകളെ മുന്‍ നിര്‍ത്തി, എവിടെ ചെന്നാലും ആളുകള്‍ സംസാരിക്കുന്നുണ്ട്... എന്തെങ്കിലും സൂചനയുണ്ടോ എന്ന് ആകാംഷകൊണ്ട്, പലരും ചോദിച്ച് പോയിട്ടുണ്ട്..
 
നേരിയ സൂചനകള്‍ ഇല്ലാതില്ല, എന്ന് പറഞ്ഞ് മിണ്ടാതിരിക്കുമെങ്കിലും, ഇപ്പൊ എനിക്ക് ഇരിപ്പുറയ്ക്കുന്നില്ല..
 
രാത്രി, പുഴു വരും..
 
ഇനിയുള്ള നമ്മടെ ദിവസങ്ങള്‍, വര്‍ത്താനങ്ങള്‍ എല്ലാം പുഴു കൊണ്ടുപോകും!
 
ആശംസകള്‍
പ്രിയപ്പെട്ട Ratheena PT Parvathy Thiruvothu 
Sangeetha Janachandran പിന്നെ ടീമിലെ മൊത്തം പേര്‍ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍