നടിയും മോഡലുമായ ഷഹന തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

വെള്ളി, 13 മെയ് 2022 (12:58 IST)
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയായ ഷഹനയെ ഇന്നലെ രാത്രിയാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസായിരുന്നു. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
 
അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തില്‍ പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണമായതിനാല്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താനാണ് തീരുമാനം.
 
 
പണത്തിന് വേണ്ടി മകളെ ഹർത്താവ് സജാദ് ഉപദ്രവിച്ചിരുന്നതായാണ് ഷനയുടെ മാതാവിന്റെ മൊഴി. സജാദും ഷഹാനയും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല. ഷഹനയുടെ തൊട്ടടുത്തുള്ള വീട്ടുകാർ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍