ചിത്രീകരണത്തിനിടെ മഞ്ജുവിന് അപകടം, തലയില്‍നിന്ന് രക്തം ഒഴുകി, അപകടത്തെക്കുറിച്ച് നടി രേണു സൗന്ദര്‍ പറയുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 11 മെയ് 2022 (15:20 IST)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ജാക്ക് ആന്‍ഡ് ജില്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ നടി രേണു സൗന്ദര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.മഞ്ജുവാര്യരുടെ സഹോദരിയായ ശാലിനിയായി താരം സിനിമയില്‍ ഉണ്ടാകും.'ജാക്ക്& ജില്‍' എന്ന ചിത്രത്തിന്റെ അവസാന ദിവസത്തെ ചിത്രീകരണ ഷെഡ്യൂളിനിടെ മഞ്ജുവിന് ഉണ്ടായ അപകടത്തെക്കുറിച്ച് രേണു സൗന്ദര്‍ തുറന്നു പറയുന്നു.
 
 'സിനിമയിലെ ഒരു ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണത്തിനിടെ, മഞ്ജു ചേച്ചിക്ക് ഒരു അപകടമുണ്ടായി, തലയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു, അത് സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച രക്തമാണോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ കൊണ്ടുപോയി. തലയില്‍ മൂന്ന് തുന്നലിട്ടിട്ടും, ഡോക്ടര്‍മാര്‍ മഞ്ജു ചേച്ചിയോട് പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടും, തലയിലെ തുന്നലുമായി അടുത്ത ദിവസം ഷൂട്ട് തുടരുകയും ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു'- രേണു സൗന്ദര്‍ പറഞ്ഞു.
 
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍