സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര വകുപ്പാണ് നോട്ടീസ് നല്‍കിയത്.നേരത്തെ തൃശൂരിലെ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എത്തിയപ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേറ്റ് സല്യൂട്ട് ചെയ്യാത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന ഋഷിരാജ് സിംഗിന്റെ ചിത്രം വൈറലായിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രിയോട് അനാദരവ് കാണിച്ച ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഋഷിരാജ് സിംഗ് ചെയ്തത് തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.