മലയാളികള്‍ രണ്ടു മുഖങ്ങളുള്ളവര്‍: ഋഷിരാജ് സിംഗ്

Webdunia
ചൊവ്വ, 6 ജനുവരി 2015 (14:41 IST)
വലിയ ആദര്‍ശമൊക്കെ പറയുമ്പോഴും മലയാളികള്‍ അതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് എല്ലാമലയാളികള്‍ക്കും അറിയാം,. എന്നാല്‍ അത് മനസിലാക്കാന്‍ പാവം ഋഷിരാജ് സിംഗിന് ഇത്രയും നാള്‍ വേണ്ടിവന്നു എനു മാത്രം. എന്നാല്‍ മനസിലായ മറ്റുള്ളവരേപ്പോലെയല്ല മനസിലായത് മലയാ‍ളികളുടെ മുഖത്ത് നോക്കി തുറന്നടിക്കാനും സിങ്കത്തിനു മടിയില്ല.
 
ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് നാട്ടുകാരു മുഴുവന്‍ കേള്‍ക്കെ മലയാളികളുടെ ദ്വന്ദ വ്യക്തിത്വം തുറന്നുകാണിക്കുകയും ചെയ്തു. അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട് കൈയടിക്കുകയും ചെയ്തിട്ട് തന്റെ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കുന്നയാളാണ് മലയാളിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.