സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നാല് കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാര്‍ഥികള്‍ക്കാണ് അവധിക്കാലത്ത് അരി ലഭിക്കുക.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ (സപ്ലൈകോ) കൈവശം സ്റ്റോക്ക് ഉള്ള 17, 417 മെട്രിക് ടണ്‍ അരിയില്‍ നിന്നാണ് അവധിക്കാലത്തും അരി വിതരണം ചെയ്യുക. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു അനുമതി നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്‌കൂളുകളില്‍ നേരിട്ടു എത്തിക്കും.