കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

എ കെ ജെ അയ്യർ

വ്യാഴം, 20 മാര്‍ച്ച് 2025 (13:26 IST)
കൊല്ലം: കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സി.പി.ഐ നേതാവിന് പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍. ദേവസ്വം ബോര്‍ഡ് കോളേജില്‍ അദ്ധ്യാപക നിയമനത്തിന് 20 ലക്ഷം രൂപാ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് പാര്‍ട്ടി നടപടി ഉണ്ടായത്. 
 
പരാതിയെ തുടര്‍ന്ന് സി.പി.ഐയിലെ മുതിര്‍ന്ന നേതാവു കൂടിയായ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇപ്പോള്‍ സസ്‌പെന്‍സ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ നടപടി. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍