Empuraan Trailer: ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് ഓണ്‍ലൈന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ട്രെയ്‌ലറുകളും റിലീസ് ചെയ്തു. ട്രെയ്‌ലറിലെ ചില ഭാഗങ്ങള്‍ ലീക്കായതിനു പിന്നാലെ ഔദ്യോഗിക ലിങ്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയായിരുന്നു.