Empuraan: ലൈക്ക പൂര്‍ണമായി പുറത്ത്; തമിഴ്‌നാട്ടിലും ഗോകുലം തന്നെ

രേണുക വേണു

ബുധന്‍, 19 മാര്‍ച്ച് 2025 (16:31 IST)
Empuraan - Sree Gokulam

Empuraan: എമ്പുരാനില്‍ നിന്ന് ലൈക്ക പൂര്‍ണമായി പുറത്ത്. നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് ലൈക്ക പിന്മാറിയിരുന്നെങ്കിലും തമിഴ്‌നാട്ടില്‍ വിതരണം ഏറ്റെടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് വിതരണത്തിലും ലൈക്ക ഭാഗമാകുന്നില്ല. 
 
ശ്രീ ഗോകുലം മൂവീസ് തന്നെയാണ് എമ്പുരാന്‍ തമിഴ്‌നാട്ടില്‍ എത്തിക്കുന്നത്. ലൈക്ക പിന്മാറിയതോടെയാണ് എമ്പുരാന്റെ നിര്‍മാണ പങ്കാളിത്തത്തിലേക്ക് ഗോകുലം മൂവീസ് എത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോഴാണ് ശ്രീ ഗോകുലം മൂവീസിന്റെ ഉടമ ഗോകുലം ഗോപാലന്റെ ഇടപെടല്‍. 
 
ലൈക്ക പിന്മാറുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കി എമ്പുരാന്‍ ഏറ്റെടുക്കാമെന്ന് ഗോകുലം ഗോപാലന്‍ ആശീര്‍വാദ് സിനിമാസിനെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ വെച്ചാണ് ആദ്യ ചര്‍ച്ച നടന്നത്. എമ്പുരാനു വേണ്ടി ഇതുവരെ ചെലവഴിച്ച 70 കോടിക്കു പുറമേ നഷ്ടപരിഹാരവും ലൈക്ക ആവശ്യപ്പെട്ടിരുന്നു. ലൈക്ക ആവശ്യപ്പെടുന്നത് നല്‍കാന്‍ ശ്രീ ഗോകുലം മൂവീസ് തയ്യാറായി. ഇതോടെ പ്രതിസന്ധി അവസാനിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍