ഭർത്താവിനൊപ്പം കാണാറേയില്ലല്ലോ? തെറ്റിപ്പിരിഞ്ഞോ?: പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകി ഭാവന

നിഹാരിക കെ.എസ്

ബുധന്‍, 19 മാര്‍ച്ച് 2025 (11:13 IST)
ഏഴ് വർഷം മുൻപായിരുന്നു നടി ഭാവനയുടെ വിവാഹം. കന്നഡ സംവിധായകൻ നവീൻ ആണ് ഭാവനയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇരുവരും ഒരുമിച്ചുള്ള പുതിയ ഫോട്ടോകൾ ഒന്നും പുറത്തുവന്നിട്ടില്ല. ഭർത്താവുമൊത്തുള്ള ഫോട്ടോകൾ ഒന്നും ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമില്ല. പൊതുവേദികളിലും ഇരുവരും ഒരുമിച്ച് വരാറില്ല. ഇതോടെ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞോ? എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യവുമായി ആരാധകരെത്തി. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഭാവന ഇപ്പോൾ.
 
ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കുമെന്നും ​ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെ നടി പറഞ്ഞു. വിവാഹ വാർഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു. അതിന് ഞാൻ തന്നെ ഒരിക്കൽ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്ന് മറുപടി നൽകി.
 
വ്യക്തിപരമായ കാര്യങ്ങളും ജീവിതം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല തനിക്കെന്നും താനും അദ്ദേഹവും നന്നായി പോകുന്നുവെന്നും ഭാവന വെളിപ്പെടുത്തുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല എന്നാണ് നടിയുടെ തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍