'ഭാവനയോ? അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ?'; തമിഴ് സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണം പറഞ്ഞ് ഭാവന

നിഹാരിക കെ.എസ്

ചൊവ്വ, 18 മാര്‍ച്ച് 2025 (13:12 IST)
15 വർഷത്തിന് ശേഷം തമിഴിൽ തിരിച്ചെത്തുകയാണ് നടി ഭാവന. ‘ദി ഡോർ’ എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും തമിഴിൽ സജീവമാകാൻ ഒരുങ്ങുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ആസൽ’ എന്ന ചിത്രമായിരുന്നു ഭാവന അവസാനമായി ചെയ്ത തമിഴ് ചിത്രം. തമിഴിൽ ‘ദീപാവലി’ ഉൾപ്പെടെ ഹിറ്റ് സിനിമകൾ ചെയ്‌തെങ്കിലും എന്തുകൊണ്ട് ടോളിവുഡിൽ സജീവമായില്ല എന്ന ചോദ്യത്തോട് പ്രതിരിച്ചിരിക്കുകയാണ് ഭാവന ഇപ്പോൾ.
 
മാനേജറുമായി തെറ്റിയ തനിക്ക് നല്ലൊരു ഗൈഡൻസ് ലഭിച്ചില്ല എന്നാണ് ഭാവന പറയുന്നത്. മാനേജരുമായി തെറ്റിയതോടെ, തന്നെ പലർക്കും കോണ്ടാക്ട് ചെയ്യാൻ കഴിഞ്ഞില്ല എന്ന് ഭാവന പറയുന്നു. ഞാൻ അന്ന് മലയാളത്തിൽ സിനിമകൾ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയിൽ ചെയ്തു. ഞാൻ തിരക്കിലായിരുന്നു. എന്റെ അസിസ്റ്റന്റ് രാജു ചെന്നൈയിൽ നിന്നാണ്. ഭാവന മാഡത്തിനൊപ്പം ഷൂട്ടിംഗിന് പോകുകയാണെന്ന് പറയുമ്പോൾ രാജുവിനോട് അവിടെ എല്ലാവരും ചോദിക്കുന്നത് ഭാവനയോ? അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ എന്നാണ്.
 
എന്തുകൊണ്ട് തമിഴിൽ അഭിനയിക്കുന്നില്ല എന്ന് പലരും രാജുവിനോട് ചോദിച്ചിട്ടുണ്ട്. രാജു എന്നോട് വന്ന് പറയും. പ്രോപ്പറായ കോൺടാക്ടോ ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നത് എന്നാണ് ഭാവന ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍