സംസ്ഥാനത്ത് കടുത്ത വേനലിന് ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും ആശങ്ക സൃഷ്ടിച്ച് യുവി വികിരണതോത് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള യുവി രശ്മികളുടെ സാന്നിധ്യമാണ് രേഖപ്പെടുത്തിയത്. ഈ ജില്ലകളില്‍ ഇതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കൊല്ലം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 11നും മുകളിലാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പിറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ടയില്‍ കോന്നിയിലും ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇന്‍ഡക്‌സ് 10 ആണ്. പാലക്കാട് തൃത്താലയില്‍ 9, മലപ്പുറം പൊന്നാനിയില്‍ 8 എന്നിങ്ങനെയാണ് യുവി വികിരണ തോത്. തിരുവനന്തപുരം,എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 6 മുതല്‍ 7 വരെയാണ് ഇവിടെ യുവി വികിരണതോത്.