ബിജെപിയെ അധികാരത്തിൽ എത്തിക്കുക ലക്ഷ്യം, മുഖ്യമന്ത്രിയാകാനും തയ്യാറെന്ന് ഇ ശ്രീധരൻ

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (16:15 IST)
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനായാണ് പാർട്ടിയിലെത്തിയത്. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്നും കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു.
 
സംസ്ഥാനത്തിനായി ഒന്നും ചെയ്യാൻ അധികാരമില്ലാത്ത ഗവർണർ പദവിയിൽ താൽപര്യമില്ലെന്നും മത്സരിക്കാൻ പാലക്കാട് സീറ്റ് വേണമെന്നും ഇ ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ഇ ശ്രീധരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. അതിനിടെയാണ് പാലക്കാട് വേണമെന്ന ആവശ്യവുമായി ശ്രീധരൻ മുന്നോട്ട് വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article