അതേസമയം മനുഷ്യസാധ്യമായ എല്ലാ ഇടപെടലും കേസിൽ നടത്തിയതായി സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.