ബ്യൂട്ടി പാർലർ വെടിവയ്പ്: രവി പൂജാരി മൂന്നാം പ്രതി; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

Webdunia
ശനി, 2 ഫെബ്രുവരി 2019 (07:58 IST)
പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്‌റ്റിലായ അധാലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ പ്രതിചേർത്തു. മൂന്നാം പ്രതിയാക്കിയുള്ള റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ നൽകും.

രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലീസിന്റെ നടപടി. ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേരേയായിരുന്നു നേരത്തെ പ്രതിചേർത്തത്.

രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അധോലോക കുറ്റവാളിക്കെതിരായ നടപടി.

കഴിഞ്ഞ മാസം 19നാണു സെനഗലില്‍ വെച്ചാണ് പൂജാരി അറസ്‌റ്റിലായത്. ഇയാളെ വിട്ടുനല്‍കാന്‍ തയാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചെന്നാണു സൂചന. 5 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article