സാധരണ എൽ ഇ ഡി ടെലിവിഷനുകളുടെ കാലം മാറി. ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട് ടി വികളുടെ കാലഘട്ടമാണ്. ഷവോമി ഉൾപ്പടെയുള്ള പല കമ്പനികളും സ്മാർട്ട് ടിവികളെ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയിൽ തന്നെ എത്തിക്കുന്നുണ്ട് എന്നാൽ മറ്റെല്ലാം കമ്പനികളെയും കടത്തിവെട്ടി വെറും 4,999 രൂപക്ക് സ്മാർട്ട് ടി വി ലഭ്യമാക്കുകയാണ് സാമി ഇന്‍ഫോര്‍മാറ്റിക്‌സ് എന്ന കമ്പനി.
32 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി ടി വിവിയുടെ വില വെറും 4,999രൂപയാണ് എന്നാൽ ഷിപ്പിംഗ് ചാർജും ജി എസ് ടിയും ചേർത്ത് ടി വിക്ക് 7000 രൂപ വില വരും. നിലവിൽ വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട് ടി വിയാണ് തങ്ങളുടേത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ ഓൺലൈനായി മാത്രമേ ടി വി വാങ്ങാനാകൂ.
ദക്ഷിണ കൊറിയയിൽനിന്നും ഇറക്കുമതി ചെയ്ത പാനൽ ഉപയോഗിച്ചാണ് സ്മാർട്ട് ടി വി നിർമ്മിച്ചിരിക്കുന്നത്, ടി വി കുറഞ്ഞ വിലയിൽ ഉപഭോക്തക്കളിൽ എത്തിച്ച്. ടി വികളിൽ പരസ്യം പ്രദർശിപ്പിച്ച് വരുമാനം കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും കമ്പനി പറയുന്നു. ടി വി ഓണാക്കുന്ന വേളയിൽ പരസ്യങ്ങൾ ദൃശ്യമാകും. ഉപയോക്താക്കൾക്ക് പരസ്യം സ്കിപ് ചെയ്യാനുള്ള സൌകര്യവും ഉണ്ടാകും.