ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നതെന്ന് നടി രേവതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി നടി എത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് രേവതി കുറിപ്പ് പങ്കുവെച്ചത്. ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്. കമ്മറ്റി റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കും. റിപ്പോര്‍ട്ടിന്റെ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും WCC അംഗമെന്ന നിലയില്‍ നന്ദിയുണ്ടെന്നും സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഐഡന്റി നല്‍കിയ സിനിമയുടെ സുരക്ഷിതത്വത്തിനുവേണ്ടി പരിശ്രമം തുടരുമെന്നും രേവതി കുറിച്ചു.
233 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2019 ലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.