നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 നവം‌ബര്‍ 2024 (20:42 IST)
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ സഹായിക്കാനായി ഒരുപാട് പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അത്തരത്തില്‍ ഒരു പദ്ധതിയാണ് പൊതുവിതരണ കേന്ദ്രങ്ങള്‍. ഇതുപ്രകാരം റേഷന്‍ കാര്‍ഡ് ഉള്ള എല്ലാ വ്യക്തികള്‍ക്കും അവരുടെ വരുമാനമനുസരിച്ച് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നു. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരമാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് ശരിയായി സാധനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും  നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ ഉണ്ടാകാറുണ്ട്. അര്‍ഹതപ്പെട്ട പലര്‍ക്കും ശരിയായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണമെന്നും പലര്‍ക്കും അറിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇതിനെതിരെ പരാതിപ്പെടാന്‍ ആകും. എല്ലാ സംസ്ഥാനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഉടമസ്ഥര്‍ക്കായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉണ്ടാകും. ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരാതി നല്‍കാവുന്നതാണ്. 
 
അതല്ലെങ്കില്‍ എന്‍എഫ്എസ്എയുടെ വെബ്‌സൈറ്റിലും നിങ്ങള്‍ക്ക് പരാതി നല്‍കാം. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇതിന്റെ ഓഫീസുകള്‍ ഉണ്ട്. ജില്ലാതലത്തില്‍ നിങ്ങളുടെ ജില്ലയിലെ ഏറ്റവും അടുത്ത സപ്ലൈകോ ഓഫീസില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം. അവിടെനിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ പരാതിയില്‍ തീര്‍പ്പ് ലഭിച്ചില്ലെങ്കില്‍ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടാം

അനുബന്ധ വാര്‍ത്തകള്‍

Next Article