ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി; പീ‌ഡിപ്പിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി കുടുക്കി!

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (14:11 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 24 കാരനെ കാഞ്ഞിരം‍കുളം പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂരിനടുത്ത് കുളത്തൂര്‍ പഴവഞ്ചാലയില്‍ സുരേഷ് ആണ് പൊലീസ് പിടിയിലായത്.
 
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് പുതിയതുറ സ്വദേശിനിയായ യുവതിയുമായി ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ തന്‍റെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. വഞ്ചിച്ച് കടന്നുകളയാനുള്ള യുവാവിന്‍റെ നീക്കം മനസിലാക്കിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 
 
പൂവാര്‍ സി.ഐ എസ്.എം.റിയാസ്, കാഞ്ഞിരം‍കുളം എ.എസ്.ഐ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 
Next Article