പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്

Webdunia
ഞായര്‍, 8 മെയ് 2016 (15:51 IST)
തന്നെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു എന്ന വീട്ടമ്മയുടെ പരാതിയിന്മേല്‍ പൊലീസുകാരനെതിരെ കേസെടുത്തു. പേട്ട കല്ലുമ്മൂട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെയാണ് പേട്ട പൊലീസ് കേസെടുത്തത്.
 
വീട്ടമ്മ മുമ്പ് താമസിച്ചിരുന്ന വാടക വീട്ടുടമയ്ക്കെതിരെ  വലിയതുറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു വീട്ടിലെത്തിയ വലിയതുറ പൊലീസുകാരനാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും പലതവണയായി പണം വാങ്ങിയെന്നും പരാതി നല്‍കിയത്.
 
ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. ഇയാള്‍ നാട്ടിലെത്തിയ ശേഷമാണ് പൊലീസുകാരനെതിരെ വീട്ടമ്മ പരാതി നല്‍കിയത്. 
Next Article