പെൺകുട്ടിയെ ബലമായി വീട്ടിലെത്തിച്ചു ബലാൽസംഗം ചെയ്ത പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 16 ജൂലൈ 2022 (19:14 IST)
മലപ്പുറം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വഴിയിൽ കാത്തുനിന്നു ബലമായി പിടിച്ചുകൊണ്ട് വീട്ടിലെത്തിച്ചു ബലാൽസംഗം ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നെയ്തല്ലൂർ സ്വദേശി ആലങ്കോട് ഹൗസിൽ ചന്ദ്രശേഖരൻ എന്ന 48 കാരനാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.

വീട്ടിൽ നിന്ന് തയ്യൽക്കട്ടയിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്നു ബലമായി പിടിച്ചാണ് തൊട്ടടുത്ത വീട്ടിൽ കൊണ്ടുപോയി പ്രതി ബലാൽസംഗം ചെയ്തത്. പിന്നീട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം അറിഞ്ഞ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.

പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ബലാൽസംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article