ഓടുന്ന ട്രെയിനില്‍ പീഡനത്തിനു ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തിരുവള്ളുവര്‍ നഗറില്‍ ആദിഖ് എന്ന 38 കാരനാണ് പിടിയിലായത്.
നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്സ്പ്രസിന്റെ പിറകിലെ ജനറല്‍ ബോഗിയില്‍ കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നു കയറിയ യുവതിക്കാണു ഈ ദുരന്ത അനുഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന യുവതി വണ്ടി സ്റ്റേഷന് വിട്ടതും യുവതി ഓടിക്കയറുകയായിരുന്നു. എന്നാല്‍ ബോഗിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വണ്ടി ഏറെ ദൂരം പിന്നിട്ടപ്പോഴാണ് താന്‍ തനിച്ചാണ് ബോഗിയില്‍ ഉള്ളതെന്ന് യുവതിക്കു മനസിലായത്. ഇതിനിടെ തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ആദിഖ് യുവതിക്കെതിരെ വന്നിരുന്നു.
ഭയന്നു പോയ യുവതി ഉടന്‍ തന്നെ ആര്‍പിഎഫിനു ഫോണ്‍ ചെയ്തതും ഇയാള്‍ യുവതിയെ കടന്നു പിടിച്ചു. സന്ദേശം ലഭിച്ചതും ആര്‍പിഎഫ് കടയ്ക്കാവൂര്‍ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. ഇവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും സ്റ്റേഷന് മാസ്റ്റര്‍ വണ്ടി നിര്‍ത്തിച്ച് പ്രതിയെ പിടിക്കാനൊരുങ്ങി. ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മറ്റു യാത്രക്കാരുടെ സഹായത്തോടെ പിടിച്ച് ആര്‍പിഎഫിനെ ഏല്‍പ്പിച്ചു. ഇറച്ചി കച്ചവടം നടത്തുന്ന ഇയാളുടെ ഭാര്യ വീട് തൃശൂരാണെന്നറിയുന്നു.