ജിമ്മില്‍ പോയ പെണ്‍കുട്ടിക്ക് നേരെ ജിം ഉടമയുടെ ലൈംഗിക അതിക്രമം; സംഭവം തൃശൂരില്‍
ഞായര്‍, 12 മാര്‍ച്ച് 2023 (12:30 IST)
ജിമ്മില്‍ പരിശീലനത്തിന് പോയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ജിം ഉടമയും പരിശീലകനുമായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വടൂക്കര മനവഴി ഫോര്‍മല്‍ ഫിറ്റ്‌നസ് സെന്റര്‍ ഉടമ പാലക്കല്‍ തൈവളപ്പില്‍ അജ്മലിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഇരുപത്തിരണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ജിമ്മിലെ വ്യായാമത്തിനു ശേഷം ആവിബാത്ത് ചെയ്യവെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. നെടുപുഴ എസ്.ഐ കെ.അനുദാസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമാനമായ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. ചേര്‍പ്പ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് പോലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.