സുഹൃത്ത് മരിച്ച വിഷമത്തിൽ 22കാരൻ ജീവനൊടുക്കി

എ കെ ജെ അയ്യര്‍

ശനി, 11 മാര്‍ച്ച് 2023 (19:14 IST)
തിരുവനന്തപുരം: സുഹൃത്തും സഹപാഠിയുമായ പെൺകുട്ടി മരിച്ച വിഷമത്തിൽ യുവാവ് ജീവനൊടുക്കി. ആറ്റിങ്ങൽ ആലംകോട് പുളിമൂട് പ്രസന്ന ഭവനിൽ പുഷ്പരാജ് - പ്രമീള ദമ്പതികളുടെ മകൻ അശ്വിനാണ് തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം കല്ലമ്പലത്ത് അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഇയാൾ റൂമിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ നോക്കുമ്പോഴാണ് ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്.

സ്‌കൂളിൽ ഇരുവരും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. ഏറെക്കാലമായി അടുത്തിടപഴകിയ സുഹൃത്തിന്റെ മരണം കാരണമുള്ള മനോവിഷമമാവാം യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ആലംകോട്ടുള്ള ഡീസൽ എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച അശ്വിൻ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍