ഇടത് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം; സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത

ഞായര്‍, 12 മാര്‍ച്ച് 2023 (10:37 IST)
'കക്കുകളി' നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത. രൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകത്തെ വാഴ്ത്തുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്യുന്നതെന്ന് അതിരൂപത സര്‍ക്കുലറില്‍ വിമര്‍ശിച്ചു. ബ്രഹ്മപുരത്തെ മാലിന്യത്തേക്കാള്‍ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം. ഇടത് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 
 
കക്കുകളി നാടകം സാംസ്‌കാരിക കേരളത്തിനു അപമാനകരമാണെന്ന് കെസിബിസിയും ആരോപിച്ചു. നാടകത്തില്‍ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്നും നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍