കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധം

ഞായര്‍, 12 മാര്‍ച്ച് 2023 (06:45 IST)
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് പുക പടര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്‍കരുതലിന്റെ ഭാഗമായാണ് കൊച്ചിയിലുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടത്. പ്രായമായവരും കുട്ടികളും രോഗികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികള്‍ അടക്കം മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 
 
ഇതുവരെ പുകയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി 899 പേരാണ് ചികിത്സ തേടിയത്. തലവേദന, കണ്ണുനീറ്റല്‍, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍