ഒന്‍പതുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (17:04 IST)
ഒന്‍പതുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം വാര്‍ഡില്‍ താമസിച്ചിരുന്നതും ഇപ്പോള്‍ പുളിമാത്ത് പഞ്ചായത്തില്‍ താമസിക്കുന്നയാളുമായ യേശുദാസ് എന്ന 55 കാരനാണു പിടിയിലായത്.

ഇയാളുടെ ആദ്യ ഭാര്യ പിണങ്ങിപ്പോയതിനു ശേഷം വിവാഹം കഴിച്ച രണ്ടാം ഭാര്യയിലുണ്ടായ കുട്ടിയെയാണ്‌ ഇയാള്‍ അഞ്ച് വയസുമുതല്‍ പീഡിപ്പിച്ചു വന്നതെന്നാണു പരാതിയില്‍ പറയുന്നത്. രണ്ടം ഭാര്യയ്ക്ക് മാനസികമായി പ്രശ്നമുള്ളതിനാല്‍ കുട്ടിയെ ഇയാള്‍  ഉപദ്രവിച്ചതായി സംശയിച്ച അപ്പൂപ്പനും അമ്മൂമ്മയും കുട്ടിയെ വലിയമ്മയുടെ വീട്ടിലാക്കിയിരുന്നു.

എന്നാല്‍ യേശുദാസ് വാര്‍ഡ് മെംബറെ സമീപിച്ച് കുട്ടിയെ തിരികെ ലഭിക്കാന്‍ വേണ്ട നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നെല്ലനാട് പഞ്ചായത്ത് നടത്തിയ അന്വേഷണത്തിലാണു പീഡനം സംബന്ധിച്ച വിവരം പുറത്തറിഞ്ഞതും പൊലീസില്‍ പരാതിപ്പെട്ടതും.

തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കൌണ്സിലിംഗിനു വിധേയമാക്കി മൊഴി രേഖപ്പെടുത്തി. ഇവരുടെ നിര്‍ദ്ദേശ പ്രകാരം വെഞ്ഞാറമൂട് സിഐ ജയചന്ദ്രന്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.