പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ആലപ്പുഴ നഗരത്തില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന പീഡനശ്രമം

Webdunia
വ്യാഴം, 5 ജനുവരി 2017 (20:02 IST)
ആലപ്പുഴ നഗരത്തില്‍ ഭൂട്ടാന്‍ സ്വദേശിനിയെ പട്ടാപ്പകല്‍ യുവാവ് കടന്നുപിടിച്ചുവെന്ന് പരാതി. ഭൂട്ടാന്‍ സ്വദേശിനിയാണ് പീഡനവിവരം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ യുവാവ് ബൈക്കില്‍ രക്ഷപെട്ടു.

സംഭവസമയത്ത് സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ഉടന്‍തന്നെ യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടന നടത്തുന്ന പരിശീലന പരിപാടിക്ക് എത്തിയ ഭൂട്ടാന്‍ സ്വദേശിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്.
Next Article