പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച തിരുവന്‍വണ്ടൂര്‍ പഞ്ഞിപ്പുഴേത്ത് കോളനിയില്‍ ഗോപകുമാര്‍ എന്ന 24 കാരനാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം നടന്നത്. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയെ ഗോപകുമാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി വൈകിയും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടിയും ഗോപകുമാറും ബുധന്നൂരിലെ സുഹൃത്തിന്‍റെ വീട്ടിലുണ്ടെന്നറിഞ്ഞു പോലീസ് എത്തി. എന്നാല്‍ ഇവര്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞു. എങ്കിലും സംശയം തോന്നിയ പൊലീസ് നടത്തിയ തെരച്ചിലില്‍ വീടിന്‍റെ ടെറസിനു മുകളില്‍ നിന്ന് ഇരുവരെയും പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.