ദലിത് വിദ്യാര്‍ത്ഥിനിക്ക് പീഡനം: അയല്‍വാസി പിടിയില്‍

Webdunia
വെള്ളി, 10 ജൂലൈ 2015 (16:45 IST)
പതിമൂന്നുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ ഏറത്ത് കുളക്കട ലക്ഷം‍വീട് കോളനിയില്‍ രാജീവ് എന്ന 25 കാരനാണു പൊലീസ് വലയിലായത്.
 
രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന രാജീവ് കുട്ടിയെ പീഡിപ്പിച്ചതോടെ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. ഇത് മനസിലാക്കിയ അദ്ധ്യാപകര്‍ കുട്ടിയെ കൌണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണു പീഡനവിവരം അറിഞ്ഞത്.
 
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.