അമിത് ഷായുടെ സഹചാരിയായ ആർ എസ് എസ് പ്രചാരകുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച, ദുരൂഹമെന്ന് ആരോപണം

Webdunia
തിങ്കള്‍, 7 ജനുവരി 2019 (16:12 IST)
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് വലിയ വാദപ്രതിവദങ്ങൾ നടക്കുന്നതിനിടെയിൽ അമിത് ഷായുടെ സന്തത സഹചാരിയായ ആർ എസ് എസ് പ്രചാരകുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ആർ എസ് എസ് പ്രചാരകായ പുരുഷോത്തമനുമായാണ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.
 
ശബരിമല വിഷയത്തിൽ ബി ജെപിയും കോൺഗ്രസും സമാന നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച ചർച്ചയാകുന്നത്. കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയം ദുരൂഹമാണ് എന്ന് ആരോപനം ഉയർന്നിട്ടുണ്ട്. പുരുഷോത്തമൻ തന്നയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം തന്റെ ഫെയിസ്‌ബുക്കിലൂടെ പങ്കുവച്ചത്.
 
ഇരുവരുടെയും കൂടിക്കാഴ്ച ദുരൂഹമാണെന്ന് വ്യക്തമാക്കി മുൻ യുവമോർച്ച പ്രവർത്തകൻ തന്നെ രംഗത്തെത്തി. പൊതു രംഗത്ത് പ്രവർത്തിക്കുന്ന ആർ എസ് എസ് പ്രചാരകല്ല പുരുഷോത്തമൻ അതിനാൽ തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യം കുറവാണ്. കേരളത്തിലെ പ്രമുഖരായ ആളുകൾക്ക് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്നത് പുരുഷോത്തമനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article