മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിന് ലൈസൻസ് നൽകുന്നത് മുഖ്യമന്ത്രി- ചെന്നിത്തല

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (12:46 IST)
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിന് ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമർശങ്ങളെ പോലും മുഖ്യമന്ത്രി തള്ളിപറയാൻ തയ്യാറാകുന്നില്ല.കുടുംബ ബന്ധങ്ങളെ പോലും ശിഥിലമാക്കുന്ന രീതിയിൽ മാധ്യമ പ്രവർത്തകര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടികാണിക്കുമ്പോൾ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കരുതെന്നാണ് മുഖ്യമന്തി പറയുന്നത്. മാധ്യമപ്രവർത്തകരെ ആരോ പറഞ്ഞുവിടുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാധ്യമങ്ങൾ പുകഴ്ത്തുമ്പോൾ ചുമന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു തിരിച്ച് പറയുമ്പോൾ സൈബർ ആക്രമണം നടത്തുന്നു എന്ന് പറയുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article